Advertisement

കോട്ടയം ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം

September 6, 2020
Google News 2 minutes Read
kottayam

കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഭേദഗതി വരുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിട്ടു. ഇതനുസരിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തനാനുമതിയുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ മാത്രമേ ആളുകളെ ഇരുത്തി ഭക്ഷണം വിളമ്പാന്‍ പാടുള്ളൂ. രാത്രി ഒന്‍പതു മുതല്‍ പത്തുവരെ പാഴ്‌സല്‍, ഹോം ഡെലിവറി സേവനങ്ങള്‍ അനുവദിക്കും. വഴിയോര ഭക്ഷണ ശാലകളില്‍ അംഗീകാരമുള്ളവയ്ക്ക് മാത്രം ഇതേ സമയക്രമത്തില്‍ പ്രവര്‍ത്തിക്കാം.

എല്ലാ വ്യാപാര സ്ഥാപനങ്ങളും സാമൂഹിക അകലം ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിനായുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാരും ഉത്തരവാദിത്വപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും നടപടി സ്വീകരിക്കും.

Story Highlights shops in Kottayam district can operate till 9 pm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here