Advertisement

കൊവിഡ് പട്ടികയിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്

September 7, 2020
Google News 1 minute Read
india covid cases crossed 39 lakhs

കൊവിഡ് പട്ടികയിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. രോഗ ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് ഇന്ന് റെക്കോർഡ് വർധനയാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം വീണ്ടും തൊണ്ണൂരായിരം പിന്നിട്ടതോടെ ആകെ രോഗബാധിതർ 42 ലക്ഷം കടന്നു. 1,016 പേർ മരിച്ചു.

രാജ്യത്ത് കൊവിഡ് അതിതീവ്രമായി പടരുകയാണ്. 24 മണിക്കൂറിനിടെ 90,802 പേർക്ക് രോഗം സ്ഥിരീകരിച്ചു . വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 42,04,614 ആയി. 1,016 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 71,642 ആയി. രോഗം ഭേദമായവരുടെ എണ്ണം 32 ലക്ഷം കടന്നു. മരണ നിരക്കിന്റെ ദേശീയ ശരാശരി 1.71 ആി താഴ്ന്നു. രോഗമുക്തി നിരക്ക് 77.3 ശതമാനമായി ഉയർന്നു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷമായി പടരുകയാണ്. 55,000 കേസുകൾ ഇവിടെ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തു.

Read Also :ഫോണിലൂടെയുള്ള കൊവിഡ് പ്രചരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

പൂനെയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടക്കുന്നു. മഹാരാഷ്ട്രയിൽ പതിനൊന്നും ആന്ധ്രയിൽ അഞ്ചും കർണാടകയിൽ രണ്ടും ജില്ലകളിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ആരോഗ്യമന്ത്രാലയം റെഡ് അലേർട്ട് നൽകി. ഡൽഹി കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിദിന കേസുകൾ ഉയരുകയാണ്.

Story Highlights Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here