മഹാരാഷ്ട്ര ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മെട്രോ സർവീസുകൾ പുനരാരംഭിച്ചു

india resumes metro services

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച മെട്രോ സർവീസ് ഇന്ന് മുതൽ പുനരാരംഭിച്ചു.

ശരീരോഷ്മാവ് പരിശോധിച്ചാണ് യാത്രക്കാരെ സ്റ്റേഷനിലേക്ക് കയറ്റിയത്. മെട്രോ സ്റ്റേഷനിൽ വ്യക്തി ശുചിത്വം ഉറപ്പാക്കുന്നതും, സാമൂഹ്യ അകലം പാലിക്കുന്നതും കർശനമാക്കി.

രോഗലക്ഷണം ഉള്ളവരെ യാത്രക്ക് അനുവദിക്കില്ല യാത്രക്ക് അനുവദിക്കില്ല അനുവദിക്കില്ല. സ്മാർട്ട് കാർഡ് , ഡിജിറ്റൽ പണമിടപാട് വഴി മാത്രമേ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനമുള്ളൂ.കോച്ചിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി. ഒരു നിരയിൽ 4 പേർക്ക് മാത്രമേ ഇരിക്കാൻ പാടുള്ളൂ.യാത്രയിലുടനീളം മാസ്‌ക് നിർബന്ധം. 168 ദിവസത്തിന് ശേഷം പുനരാരംഭിച്ച മെട്രോ സർവീസ് യത്രക്കാർക്ക് പുതിയ അനുഭവമായി. സർവീസ് പുനരാരംഭിച്ച ആദ്യദിവസം വലിയ തിരക്കുകൾ ഉണ്ടായില്ല.

ഡൽഹിയിൽ ഒരു ലൈനിലെ സർവീസാണ് ഇന്ന് ആരംഭിച്ചത്. പരീക്ഷണ അടിസ്ഥാനത്തിൽ പുനരാരംഭിച്ച സർവീസിലെ സാഹചര്യം വിലയിരുത്തിയ ശേഷം മറ്റ് ലൈനുകളിലെ സർവീസ് തുടങ്ങും

ഡൽഹിയിലെ ശ്യാംപൂർ ബദ്‌ലി മുതൽ ഹുഡാസിറ്റി സെൻറർ വരെയുള്ള യെല്ലോ ലൈനിലാണ് ഇന്ന് മെട്രോ ഓടിയത്. രാവിലെ ഏഴ് മണി മുതൽ പതിനൊന്ന് മണിവരെയും വൈകിട്ട് നാല് മണിമുതൽ രാത്രി എട്ട് മണിവരെയുമാണ് സർവ്വീസുകൾ.

Story Highlights india resumes metro services

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top