അർജുൻ കപൂറിന് തൊട്ടുപിന്നാലെ കാമുകി മലൈകയ്ക്കും കൊവിഡ്

ബോളിവുഡ് നടി മലൈക അറോറക്ക് കൊവിഡ്. കാമുകനും നടനുമായ അർജുൻ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മലൈകക്കും രോഗം ബാധിച്ചത്. നടിക്ക് കൊവിഡ് ബാധിച്ച കാര്യം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയത് സഹോദരി അമൃതയാണ്.
Read Also : അർജുൻ കപൂർ വിവാഹിതനാകുന്നു ? വധു ഈ താരസുന്ദരി
മലൈകയുടെ രോഗവിവരം കൂടുതലായി പുറത്ത് വിട്ടിട്ടില്ല. ഡാൻസ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാൻസറിന്റെ ഭാഗമായിരുന്നു താരം. അവിടെ എട്ടോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് റിയാലിറ്റി ഷോ നിർത്തി വച്ചിരുന്നു. താരത്തിന്റെ കൊവിഡ് ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
തനിക്ക് കൊവിഡ് ബാധിച്ച വിവരം കഴിഞ്ഞ ദിവസം അർജുൻ കപൂർ തന്നെയാണ് പുറത്തുവിട്ടത്. സമൂഹ മാധ്യമത്തിൽ തനിക്ക് രോഗലക്ഷണങ്ങൾ അധികമില്ലെന്നും ഐസൊലേഷനിലാണെന്നും അദ്ദേഹം കുറിച്ചിരുന്നു. പിന്തുണ നൽകിയവർക്ക് നന്ദിയും അദ്ദേഹം അറിയിച്ചു.
‘എന്റെ കടമയാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് നിങ്ങളെ അറിയിക്കേണ്ടത്. കുഴപ്പങ്ങളൊന്നുമില്ല, പ്രകടമായ രോഗലക്ഷണങ്ങളും കാണുന്നില്ല. വിദഗ്ധരുടെ നിർദേശപ്രകാരം വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുന്നു. പിന്തുണ നൽകിയവർക്ക് നന്ദി. അടുത്ത ദിവസങ്ങളിൽ കൂടുതൽ ആരോഗ്യവിവരങ്ങൾ പങ്കുവയ്ക്കാം. അസാധാരണമായ, കേട്ടറിവുപോലും ഇല്ലാത്ത കാലമാണല്ലോ ഇത്. വൈറസിനെ മനുഷ്യത്വം മറികടക്കുമെന്നാണ് എന്റെ വിശ്വാസം’ എന്ന് അർജുൻ കപൂർ സമൂഹ മാധ്യമത്തിൽ കുറിച്ചു.
Story Highlights – malaika arora khan, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here