സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വർണക്കടത്ത് കേസിലെ വിയ്യൂർ ജയിലിലുള്ള സ്വപ്ന സുരേഷിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്നയെ ആദ്യം ജയിലിലെ ഡോക്ടർ പരിശോധിച്ചുവെങ്കിലും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന വിവരം. സ്വപ്ന ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. വെള്ളിയാഴ്ച രാത്രിയിലാണ് സ്വപ്നയെയും റമീസ്, സന്ദീപ് എന്നിവരുൾപ്പെടെ എട്ട് പേരെ വിയൂരിലെത്തിച്ചത്. വിയൂർ വനിതാ ജയിലിൽ ആണ് സ്വപ്നയെ താമസിപ്പിച്ചിരുന്നത്.

Story Highlights Swapna Suresh, the accused in the gold smuggling case, was admitted to the hospital due to chest pain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top