ആറ്റിങ്ങൽ കഞ്ചാവ് വേട്ട : തിരുവനന്തപുരത്തെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ജയൻ എന്നയാളെന്ന് സൂചന
![attingal ganja case thiruvananthapuram dealings done by jayan](https://www.twentyfournews.com/wp-content/uploads/2020/09/attingal-ganja-case-thiruvananthapuram-dealings-done-by-jayan-.jpg?x52840)
ആറ്റിങ്ങൽ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. തിരുവനന്തപുരത്തെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ജയൻ എന്നയാളെന്നാണ് സൂചന. നിലവിൽ തിരിച്ചറിഞ്ഞ പ്രതികളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കും. പ്രതികളുടെ ബാങ്ക് ഇടപാടുകൾ ശേഖരിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘം ബംഗളൂരുവിലേക്ക് തിരിക്കും.
തിരുവനന്തപുരം ആറ്റിങ്ങൽ കോരാണിയിൽ നിന്ന് 20 കോടി രൂപ വിലവരുന്ന അഞ്ഞൂറ് കിലോ കഞ്ചാവ് പിടിച്ചതിനു പിന്നാലെയാണ് എക്‌സൈസ് അന്വേഷണം ഊർജിതമാക്കിയത്. ഹൈദരാബാദ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വലിയ തോതിൽ കഞ്ചാവെത്തുന്നുവെന്നാണ് കണ്ടെത്തൽ.
കേരളത്തിലേക്ക് കഞ്ചാവ് അയക്കുന്നത് രാജു ഭായ് എന്ന പഞ്ചാബ് സ്വദേശിയാണ്. ഇയാൾ ഹൈദ്രാബാദ് കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നു.
Read Also : ആറ്റിങ്ങൽ കഞ്ചാവ് കടത്തിന് പിന്നിൽ വൻ റാക്കറ്റ്; കേരളത്തിലേക്ക് കഞ്ചാവ് അയക്കുന്നത് രാജു ഭായ്
കേരളത്തിൽ ഇടപാടിന് മേൽനോട്ടം വഹിക്കുന്നത് തൃശൂർ സ്വദേശി സെബുവാണ്. ഇയാളാണ് കേരളത്തിലെ ഏജന്റുമാരിൽ നിന്നും പണം പിരിച്ച് രാജു ഭായിയിലേക്ക് എത്തിക്കുന്നത്. തിരുവനന്തപുരത്തെ ഏജന്റുമാർ വടകര സ്വദേശി ആബേഷ്, ചിറയിൻകീഴ് സ്വദേശി ജയൻ എന്നിവരാണ്.
Story Highlights – attingal ganja case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here