സംസ്ഥാനത്ത് ബാറുകളും ബിയർ വൈൻ പാർലറുകളും തുറന്നേക്കും
സംസ്ഥാനത്ത് ബാറുകളും ബിയർ വൈൻ പാർലറുകളും ഉടൻ തുറക്കാൻ സാധ്യത. മറ്റ് സംസ്ഥാനങ്ങളിൽ തുറന്നതിനാൽ സംസ്ഥാനത്തും തുറക്കാമെന്നാണ് എക്‌സൈസ് കമ്മീഷണറുടെ ശുപാർശ. എക്‌സൈസ് മന്ത്രിക്ക് സമർപ്പിച്ച ശുപാർശ മുഖ്യന്ത്രിക്ക് കൈമാറി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
ബാർ, ബിയർ വൈൻ പാർലർ വഴി മദ്യം നൽകുന്നുണ്ടെങ്കിലും ഇവിടെ ഇരുന്ന് മദ്യം കഴിക്കാൻ അനുവാദം നൽകിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്ന പശ്ചാത്തലത്തിലാണ് എക്‌സൈസ് കമ്മീഷണറുടെ ശുപാർശ. ഇത് മുഖ്യമന്ത്രി പരിഗണിച്ച ശേഷം ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന.
Read Also : ഇ-ടോക്കൺ നേട്ടം ബാറുകൾക്ക്; ബെവ്ക്യൂ ആപ്പിനെതിരെ പരാതി
കൊവിഡ് വ്യാപനത്തെ തുടർന്നാണ് സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും ഉൾപ്പെടെ അടച്ചത്. പിന്നീട് ബെവ്ക്യൂ ആപ്പ് വഴി മദ്യം ലഭ്യമാക്കുന്ന നടപടി സർക്കാർ സ്വീകരിച്ചിരുന്നു. എന്നാൽ ബാറുകളിലും മറ്റും ഇരുന്ന് കഴിക്കാനുള്ള അനുമതി സർക്കാർ നൽകിയിരുന്നില്ല.
Story Highlights – beer wine parlor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here