പബ്ജി ആപ്പ് ദക്ഷിണ കൊറിയൻ കമ്പനി തിരികെയെടുത്തു; ഗെയിം ഇന്ത്യയിൽ തിരികെ എത്തിയേക്കും
കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ട്. പബ്ജിയുടെ മൊബൈൽ ആപ്പ് ടെൻസെൻ്റിൽ നിന്ന് ദക്ഷിണ കൊറിയന്‍ കമ്പനി പബ്ജി കോർപ്പറേഷൻ തിരിച്ചെടുത്തു. ടെൻസെൻ്റിന് ഇനി ഇന്ത്യയിലെ ഗെയിം വിതരണത്തിൽ യാതൊരു പങ്കും ഉണ്ടാവില്ലെന്നും പൂർണമായും പബ്ജി കോർപ്പറേഷനാവും ഇന്ത്യയിൽ ഇനി ഗെയിം നിയന്ത്രിക്കുക എന്നും കമ്പനി ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
Read Also : പബ്ജിയെ കോപ്പിയടിച്ച് പബ്ജെ; ഒരു ലക്ഷത്തിലധികം ഡൗൺലോഡുകൾ; 2.3 റേറ്റിങ്
“സ്വകാര്യതയെ മുൻനിർത്തി ഇന്ത്യൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ പബ്ജി കോർപ്പറേഷൻ പൂർണമായും അംഗീകരിക്കുന്നു. കളിക്കാരുടെ സ്വകാര്യവിവരങ്ങളുടെ സുരക്ഷ കമ്പനിക്കും പ്രധാനമാണ്. ഇന്ത്യൻ നിയമം അനുസരിച്ച് തന്നെ വീണ്ടും രാജ്യത്ത് ഗെയിം പ്രവർത്തിപ്പിക്കാൻ സർക്കാരുമായി പൂർണമായും സഹകരിക്കും. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ടെൻസൻ്റ് ഗെയിംസിന് ഇന്ത്യയിൽ പബ്ജിയുമായി ബന്ധപ്പെട്ട് അധികാരങ്ങൾ ഉണ്ടായിരിക്കില്ല. ആരാധകർക്കായി ആരോഗ്യകരമായ ഒരു ഗെയിമിങ് അനുഭവം ഒരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്.”- പബ്ജി കോർപ്പറേസ്ഗൻ പറഞ്ഞു.
Read Also : നിരോധിച്ചിട്ട് 5 ദിവസം; പബ്ജി ഇപ്പോഴും പ്രവർത്തിക്കുന്നുവെന്ന് ഗെയിമർമാർ
ഈ മാസം രണ്ടാം തിയതിയാണ് പബ്ജിയടക്കം 118 ആപ്പുകൾ നിരോധിച്ചു കൊണ്ട് ഐടി മന്ത്രാലയം ഉത്തരവിറക്കിയത്. ഇൻഫോർമേഷൻ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് കേന്ദ്രം ആപ്പുകൾ നിരോധിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.
ഏറെ ജനപ്രിയമായ ഗെയിം ആപ്ലിക്കേഷനാണ് പബ്ജി. ആപ്ലിക്കേഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചില അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇന്ത്യയിൽ 3.3 കോടിയോളം ആളുകളാണ് പബ്ജി കളിക്കുന്നത്. ഗെയിമിൻ്റെ ഡെസ്ക്ടോപ്പ് പതിപ്പിൻ്റെ ഉടമകൾ ദക്ഷിണ കൊറിയൻ കമ്പനി തന്നെയാണ്. അതിന് ഇന്ത്യയിൽ വിലക്ക് ഉണ്ടായിരുന്നില്ല.
Story Highlights – PUBG Corp Pulls Back Association From Tencent Games in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here