നിരോധിച്ചിട്ട് 5 ദിവസം; പബ്ജി ഇപ്പോഴും പ്രവർത്തിക്കുന്നുവെന്ന് ഗെയിമർമാർ

PUBG Mobile Still Working

കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി ഇപ്പോഴും പ്രവർത്തിക്കുന്നുവെന്ന് ഗെയിമർമാർ. ഈ മാസം രണ്ടാം തിയതിയാണ് പബ്ജിയടക്കം 118 ആപ്പുകൾ നിരോധിച്ചു കൊണ്ട് ഐടി മന്ത്രാലയം ഉത്തരവിറക്കിയത്. എന്നാൽ, ഗെയിം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് ഗെയിമർമാർ സാക്ഷ്യപ്പെടുത്തുന്നു.

Read Also : പബ്ജിക്ക് പകരക്കാരനാവാൻ പൂർണ ഭാരതീയനായ ഫൗ-ജി; വരുമാനത്തിന്റെ 20 ശതമാനം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഗെയിം നീക്കം ചെയ്തെങ്കിലും നേരത്തെ ഇൻസ്റ്റാൾ ചെയ്തിരുന്ന ഫോണുകളിൽ ഇപ്പോഴും പബ്ജി കളിക്കാനാവുന്നുണ്ടെന്നാണ് വിവരം. ചിലർക്ക് വോയിസ് ചാറ്റ് ഓപ്ഷൻ ലഭ്യമാവുന്നില്ലെന്ന് പരാതിയുണ്ട്. എന്നാൽ, ഗെയിം ഇന്ത്യയിലെ തങ്ങളുടെ സർവറുകൾ ഉടൻ നിർത്തലാക്കുമെന്നും നിർത്തലാക്കിയാൽ പിന്നീട് ഗെയിം കളിക്കാനാവില്ലെന്നുമാണ് റിപ്പോർട്ട്.

അതേസമയം, പബ്ജി മൊബൈലിൻ്റെ കൊറിയൻ പതിപ്പ് ഇന്ത്യയിൽ തടസ്സങ്ങളില്ലാതെ പ്രവർത്തിക്കും. ചൈനീസ് പതിപ്പ് നിരോധിച്ചതോടെ ഗെയിമർമാർ കൊറിയൻ പതിപ്പിലേക്ക് മാറുകയാണെന്നും റിപ്പോർട്ടുണ്ട്.

ഇൻഫോർമേഷൻ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് കേന്ദ്രം ആപ്പുകൾ നിരോധിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.

Read Also : പബ്ജിക്ക് പകരം വെക്കാവുന്ന അഞ്ച് ഗെയിമുകൾ

ഏറെ ജനപ്രിയമായ ഗെയിം ആപ്ലിക്കേഷനാണ് പബ്ജി. ആപ്ലിക്കേഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചില അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇന്ത്യയിൽ 3.3 കോടിയോളം ആളുകളാണ് പബ്ജി കളിക്കുന്നത്. ദക്ഷിണ കൊറിയൻ ഗെയിമാണെങ്കിലും ചൈനീസ് ടെക് ഭീമന്മാരായ ടെൻസെൻ്റാണ് പബ്ജി മൊബൈൽ പതിപ്പിൻ്റെ ഉടമകൾ. ഗെയിമിൻ്റെ ഡെസ്ക്ടോപ്പ് പതിപ്പിൻ്റെ ഉടമകൾ ദക്ഷിണ കൊറിയൻ കമ്പനി തന്നെയാണ്. അതിന് ഇന്ത്യയിൽ വിലക്കില്ല.

Story Highlights PUBG Mobile is Still Working in India After Ministry Bans The Game

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top