സംസ്ഥാനത്ത് ഇന്ന് പുതിയ 13 പ്രദേശങ്ങളെ സ്‌പോട്ടിൽ ഉൾപ്പെടുത്തി

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമ്പൂർ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 14), തഴവ (വാർഡ് 22), ഓച്ചിറ (13, 14), കരീപ്ര (18), തിരുവനന്തപുരം ജില്ലയിലെ വിതുര (14), കടയ്ക്കാവൂർ (സബ് വാർഡ് 9, 11), നെല്ലനാട് (സബ് വാർഡ് 6), വയനാട് ജില്ലയിലെ തിരുനെല്ലി (6, 11), എടവക (സബ് വാർഡ് 13), കോട്ടയം ജില്ലയിലെ അയർകുന്നം (19), ആലപ്പുഴ ജില്ലയിലെ നീലംപേരൂർ (സബ് വാർഡ് 6, 7, 8, 9), തൃശൂർ ജില്ലയിലെ പഞ്ചാൽ (12), മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാർഡ് 17) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആര്യങ്കോട് (വാർഡ് 1, 15, 16), കരവാരം (സബ് വാർഡ് 6), അണ്ടൂർകോണം (1), മാണിക്കൽ (18, 19, 20), മാറനല്ലൂർ (13), ഒറ്റശേഖരമംഗലം (5, 10, 12, 13), പനവൂർ (4, 7, 10,11), വർക്കല മുൻസിപ്പാലിറ്റി (1, 20, 21, 22, 27, 28), വെട്ടൂർ (1, 11, 12, 13, 14), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), പൂക്കോട്ടുകാവ് (5, 6 (സബ് വാർഡ്), പുതുനഗരം (7), പെരിങ്ങോട്ടുകുറിശി (1, 16), കൊല്ലങ്കോട് (സബ് വാർഡ് 3), കോട്ടയം ജില്ലയിലെ കുമരകം (7, 14), ഏറ്റുമാനൂർ മുൻസിപ്പാലിറ്റി (14), തൃശൂർ ജില്ലയിലെ ചേലക്കര (സബ് വാർഡ് 8), പാവറട്ടി (3, 5, 6), ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല (സബ് വാർഡ് 6, 7), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 568 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Story Highlights Today, 13 new areas in the state have been added to the spot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top