യുവി വീണ്ടും കളിക്കളത്തിലേക്ക്; ബിബിഎൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്

Yuvraj Singh BBL deal

വിരമിച്ച മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് വീണ്ടും കളിക്കളത്തിലേക്ക്. 38കാരനായ താരം ഓസ്ട്രേലിയയിലെ ആഭ്യന്തര ടി-20 ലീഗായ ബിഗ് ബാഷ് ലീഗിൽ കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ബിഗ് ബാഷ് കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന റെക്കോർഡും യുവി സ്വന്തമാക്കും.

Read Also : ധോണി എന്നെ പിന്തുണച്ചത് കഴിവുണ്ടായിരുന്നതു കൊണ്ട്; യുവരാജിനെതിരെ തിരിച്ചടിച്ച് റെയ്ന

വിരമിച്ചതിനു പിന്നാലെ യുവരാജ് കാനഡ ടി-20 ലീഗിലും ടി-10 ലീഗിലും കളിച്ചിരുന്നു. ഇന്ത്യൻ താരങ്ങൾ ബിബിഎല്ലിൽ കളിക്കുന്നത് ലീഗിനു ഗുണകരമാണെന്ന് മുൻ ഓസീസ് ഓൾറൗണ്ടർ ഷെയിൻ വാട്സൺ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് യുവി ഓസീസ് ടി-20യിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉയർന്നത്. യുവിയുടെ മാനേജർ ജേസൺ വോണുമായി ക്രിക്കറ്റ് ഓസ്ട്രേലിയ ചർച്ച നടത്തിക്കഴിഞ്ഞു. ഒരു ടീമിൽ യുവരാജ് ഉണ്ടാവണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നുണ്ടെന്നാണ് വോൺ പറയുന്നത്. ഡിസംബർ 3 മുതലാണ് ബിബിഎൽ ആരംഭിക്കുക.

Read Also : ‘ആളുകൾ വീടിനു നേർക്ക് കല്ലെറിഞ്ഞു; ഞാൻ വില്ലനായതു പോലെ തോന്നി’: 2014 ലോകകപ്പ് തോൽവിയെപ്പറ്റി യുവരാജ് സിംഗ് പറയുന്നു

17 വര്‍ഷത്തെ കരിയറിനു ശേഷം കഴിഞ്ഞ ജൂണിലാണ് യുവരാജ് സിംഗ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്ന യുവിയുടെ ആദ്യ മത്സരം കെനിയയ്‌ക്കെതിരെ 2000 ല്‍ ആയിരുന്നു. 40 ടെസ്റ്റും 304 ഏകദിനങ്ങളും 59 ടി-20 മത്സരങ്ങളും യുവി ഇന്ത്യക്കായി കളിച്ചു. ഏകദിനത്തിൽ 111 വിക്കറ്റുകളും 8701 റണ്‍സും നേടി. 1900 റണ്‍സാണ് ടെസ്റ്റ് മത്സരങ്ങളിലെ സമ്പാദ്യം. 59 ടി-20 മത്സരങ്ങളില്‍ നിന്ന് 1177 റണ്‍സും യുവരാജ് കരസ്ഥമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ 132 മത്സരങ്ങളിൽ നിന്ന് 2750 റൺസും 36 വിക്കറ്റുകളും അദ്ദേഹം നേടി.

Story Highlights Yuvraj Singh keen on cracking BBL deal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top