ധോണി എന്നെ പിന്തുണച്ചത് കഴിവുണ്ടായിരുന്നതു കൊണ്ട്; യുവരാജിനെതിരെ തിരിച്ചടിച്ച് റെയ്ന

raina reply to yuvraj

ഫോമിൽ അല്ലാതിരുന്ന സമയത്തും ധോണി തന്നെ പിന്തുണച്ചിരുന്നു എന്നാരോപിച്ച മുൻ ദേശീയ താരം യുവരാജ് സിംഗിനു മറുപടിയുമായി സുരേഷ് റെയ്ന. തനിക്ക് കഴുവുള്ളതു കൊണ്ടാണ് ധോണി തന്നെ പിന്തുണച്ചതെന്നായിരുന്നു റെയ്നയുടെ മറുപടി. ചെന്നൈ സൂപ്പർ കിംഗ്സിനും ടീം ഇന്ത്യക്കും വേണ്ടി ഞാൻ ചെയ്ത കാര്യങ്ങൾ അദ്ദേഹത്തിനറിയാമെന്നും റെയ്ന പറഞ്ഞു. ഫാൻകോഡ് ആപ്പിൽ നടത്തിയ ഒരു ലൈവ് ചാറ്റിലായിരുന്നു റെയ്നയുടെ പ്രതികരണം.

‘എന്നെ പിന്തുണച്ചപ്പോഴെല്ലാം ധോണിക്ക് വേണ്ടിയും ചെന്നൈക്ക് വേണ്ടിയും ഇന്ത്യൻ ടീമിന് വേണ്ടിയും ഞാൻ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ധോണിയുടെ കാര്യത്തിലെ പ്രധാന സവിശേഷത, ഞാൻ ഒന്ന് രണ്ട് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയാൽ. നീ സ്‌കോർ ചെയ്തില്ലെങ്കിൽ എനിക്ക് ആ കടും കൈ ചെയ്യേണ്ടി വരും എന്ന് ധോണി പറയാറുണ്ടായിരുന്നു. എന്നാൽ, ഒന്നോ രണ്ടോ മത്സരങ്ങൾ കൂടി സമയം നൽകാൻ ഞാൻ ധോണിയോട് ആവശ്യപ്പെടു. ഇനി ആ തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഞാൻ പറയുമായിരുന്നു’- റെയ്ന പറഞ്ഞു.

Read Also:ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ തോല്പിച്ചത് ധോണിയും കേദാറും: ബെൻ സ്റ്റോക്സ്

കഴിഞ്ഞ ദിവസമായിരുന്നു യുവരാജിൻ്റെ ആരോപണം. എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങൾ ഉണ്ടായിരിക്കും. ധോണി ആ സമയത്ത് റെയ്നയെ വളരെ അധികം പിന്തുണച്ചിരുന്നു. യൂസുഫ് പത്താൻ ആ സമയത്ത് മികച്ച ഫോമിലായിരുന്നു. ഞാനും നല്ല ഫോമിലായിരുന്നു. എനിക്ക് ആ സമയത്ത് വിക്കറ്റും ലഭിച്ചിരുന്നു. എന്നാൽ, റെയ്ന ആ സമയത്ത് ഫോമിലായിരുന്നില്ല. ഒരു ഇടം കയ്യൻ സ്പിന്നർ ഇന്ത്യക്ക് അന്ന് ഉണ്ടായിരുന്നില്ല എന്നായിരുന്നു യുവിയുടെ ആരോപണം.

Story highlights-raina reply to yuvraj

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top