കേരള എന്‍ജിനിയറിംഗ്/ ഫാര്‍മസി പ്രവേശന പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

കേരള എന്‍ജിനിയറിംഗ്/ ഫാര്‍മസി പ്രവേശന പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയുടെ രണ്ടു പേപ്പറുകളും എഴുതിയ 71742 വിദ്യാര്‍ഥികളില്‍ 56,599 പേരും ഫാര്‍മസി പ്രവേശന പരീക്ഷ എഴുതിയ 52,145 ല്‍ 44,390 പേരും യോഗ്യത നേടിയിട്ടുണ്ട്.
എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയിലെ ഏതെങ്കിലും ഒരു പേപ്പര്‍ എഴുതാത്തവരും, ഓരോ പേപ്പറിനും കുറഞ്ഞത് 10 മാര്‍ക്ക് ലഭിക്കാത്തവരും (എസ്‌സി/എസ്ടി ഒഴികെ) എന്‍ജിനീയറിംഗ് വിഭാഗത്തില്‍ അയോഗ്യരാക്കിയിട്ടുണ്ട്. പേപ്പര്‍ ഒന്നില്‍ കുറഞ്ഞത് 10 ഇന്‍ഡക്‌സ് മാര്‍ക്ക് നേടാത്തവരെ (എസ്‌സി/എസ്ടി ഒഴികെ) ഫാര്‍മസി വിഭാഗത്തില്‍ അയോഗ്യരാക്കിയിട്ടുണ്ട്.
വിവിധ കാരണങ്ങളാല്‍ 2094 വിദ്യാര്‍ത്ഥികളുടെ എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം തടഞ്ഞു. കാരണങ്ങള്‍ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഇവരുടെ ഫലം പ്രസിദ്ധീകരിക്കും. ഉത്തര സൂചിക സംബന്ധിച്ച പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തിയ ശേഷമാണ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചത് .
എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ വ്യാഴാഴ്ച വരെ അവസരം നല്‍കിയിട്ടുണ്ട്. www.cee.kerala.gov.inല്‍ എന്ന വെബ്സൈറ്റിലാണ് മാര്‍ക്ക് അപ്ലോഡ് ചെയ്യേണ്ടത്.
ഹെല്‍പ്പ് ലൈന്‍: 0471- 2525300
Story Highlights – Kerala Engineering / Pharmacy Entrance Exam Score
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here