അയ്യായിരത്തിലേറെ സൈനികരെ അതിർത്തിയിൽ വിന്യസിച്ച് ചൈന

അതിർത്തിയിൽ 5000 മുതൽ 6000 വരെ സൈനികരെ ചൈന അധികമായി വിന്യസിച്ചെന്ന് റിപ്പോർട്ടുകൾ. ഫിംഗർ നാലിൽ ചൈനീസ് സൈന്യം മീറ്ററുകൾ മാത്രം വ്യത്യാസത്തില്ലെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപത്തിന് ഉപാധി വച്ചിരിക്കുകയാണ് ഇന്ത്യ. ദേശീയ സുരക്ഷ ഉപാധിയായി എഴുതി ചേർത്തിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നുവെന്ന പ്രചാരണത്തിൽ വിശ്വസിക്കരുതെന്നും കരസേന പറഞ്ഞു. അരുണാചലിലെയും അസമിലെയും ജനങ്ങൾ അഭ്യൂഹങ്ങൾ തള്ളിക്കളയണമെന്നും കരസേന കൂട്ടിച്ചേർത്തു.
ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച വൈകിട്ട് ആറിന് നടക്കും. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് നിർണായക കൂടിക്കാഴ്ച.
Story Highlights – india-china
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News