ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച വൈകിട്ട് ആറിന് നടക്കും

ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച വൈകിട്ട് ആറിന്. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് നിർണായക കൂടിക്കാഴ്ച. ഇതിനിടെ, അതിർത്തിയിൽ ആറായിരത്തിൽപ്പരം സൈനികരെ ചൈന അധികമായി വിന്യസിച്ചു.
അതേസമയം, പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപത്തിന് ഇന്ത്യ ദേശീയ സുരക്ഷ ഉപാധിയായി എഴുതി ചേർത്തു. അതിർത്തിയിൽ നാല് മാസമായി തുടരുന്ന സംഘർഷത്തിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നേരിട്ട് ചർച്ച നടത്തുന്നത്. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് നിർണായക ചർച്ചകൾ. നാല് മാസം മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെടും. അതിർത്തിയിലെ വൻസേനാ വിന്യാസം ചൈന പിൻവലിക്കണം. ഉഭയകക്ഷി കരാർ കർശനമായി പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും. എന്നാൽ, വലിയ വഴിത്തിരിവുകൾക്കുള്ള സാധ്യത കുറവാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചുഷൂലിൽ ആറായിരത്തിൽപ്പരം സൈനികരെ ചൈന അധികമായി വിന്യസിച്ചു. ഫിംഗർ ഫോറിൽ ഇന്ത്യ- ചൈന സേനകൾ മീറ്ററുകൾ മാത്രം വ്യത്യാസത്തിൽ നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നുവെന്ന പ്രചാരണത്തിൽ വിശ്വസിക്കരുതെന്ന് കരസേന അറിയിച്ചു. അരുണാചലിലെയും അസമിലെയും ജനങ്ങൾ അഭ്യൂഹങ്ങൾ തള്ളിക്കളയണമെന്നും സേന ആവശ്യപ്പെട്ടു.
Story Highlights – india- china foreign ministers meeting will be held at at 6pm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here