മലയാളത്തിന്റെ അഭിനയറാണി മഞ്ജു വാര്യർക്ക് ഇന്ന് ജന്മദിനം

നമ്മൾ ഏറെ സ്‌നേഹിക്കുന്ന പ്രിയ താരം മഞ്ജു വാര്യരുടെ ജന്മദിനമാണ് ഇന്ന്. 50ൽ താഴെ മാത്രം സിനിമകളിൽ അഭിനയിച്ച മഞ്ജു മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ്. മഞ്ജു വാര്യരുടെ ചിത്രം എന്ന വിശേഷണത്തോടെ തന്നെ സിനിമകൾ മാർക്കറ്റ് ചെയ്യപ്പെടുന്നു. മലയാള സിനിമാ നായികമാരുടെ തലവര തന്നെ മാറ്റിയെഴുതിയ അഭിനേത്രി എന്നതിൽ മഞ്ജുവിന് അഭിമാനിക്കാം.
കാലം കാത്തുവച്ച നിയോഗം പോലെയാണ് മാറുന്ന മലയാള സിനിമയുടെ അമരക്കാരിയായി മഞ്ജു വാര്യർ മാറിയത്. അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ കത്തുന്ന അനുഭവങ്ങളായി താരം സെല്ലുലോയിഡിൽ തിളങ്ങുകയാണ്. മഞ്ജുവില്‍ നിന്ന് കടലോളം ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾക്കായി മലയാളികൾ എന്നും കാത്തിരിപ്പിലാണ്. ധൈര്യം, അനാഥത്വം, തന്റേടം, സംഗീതം,… എല്ലാ ഭാവവും ഭദ്രമാണ് മഞ്ജുവിന്റെ കൈകളിൽ. കൂടാതെ മികച്ച നർത്തകി കൂടിയാണ് താരം.
Read Also : ‘ഇരുളിന്റെ മറവിലെ അക്രമരാഷ്ട്രീയത്തെ പിന്തുണക്കാനാവില്ല’: ജെഎൻയു സംഭവത്തിൽ പ്രതികരിച്ച് മഞ്ജു വാര്യർ
സല്ലാപത്തിലെ രാധ, ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പ്രണയവർണങ്ങളിലെ ആരതി, സമ്മർ ഇൻ ബത്‌ലഹേമിലെ അഭിരാമി, പത്രത്തിലെ ദേവിക ശേഖർ, ആമി, ദയ, സൈറാ ബാനു… പട്ടിക ഇനിയും നീളുകയാണ്. പരമ്പരാഗത സൗന്ദര്യ സങ്കൽപങ്ങളോ പാരമ്പര്യത്തിന്റെ മേന്മകളോ പ്രായമോ മഞ്ജു വാര്യർക്ക് മുന്നിൽ വിലങ്ങുതടിയായില്ല. 14 വർഷങ്ങളായ ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മലയാള സിനിമ മഞ്ജുവിനെ ചേർത്ത് പിടിച്ചു.
വീണ്ടും മികച്ച ഒരുപിടി ചിത്രങ്ങൾ മഞ്ജുവിന്റെതായി ഒരുങ്ങുന്നുണ്ട്. സനൽ കുമാർ ശശിധരന്റെ കയറ്റം, മോഹൻലാലിനൊപ്പം മരക്കാർ, മമ്മൂട്ടിക്കൊപ്പം ദ പ്രിസ്റ്റ്, സന്തോഷ് ശിവൻ ജാക്ക് ആൻഡ് ജിൽ, സഹോദരനായ മധു വാര്യരുടെ ലളിതം സുന്ദരം എന്നി സിനിമകളാണ് മഞ്ജുവിന്റെതായി പുറത്തിറങ്ങാനുള്ളത്.
Story Highlights – manju warrier, birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here