ഉപതെരഞ്ഞെടുപ്പ് അനവസരത്തിലെന്ന് ഷിബു ബേബി ജോൺ

ഉപതെരഞ്ഞെടുപ്പ് അനവസരത്തിലെന്ന് ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ ട്വന്റിഫോറിനോട്. തെരഞ്ഞെടുപ്പ് ഇപ്പോൾ ആവശ്യമില്ല, എന്നാൽ യു.ഡി.എഫ് സജ്ജമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Read Also :ചവറയിൽ യുഡിഎഫ് പ്രചാരണത്തിന് തുടക്കം; ഷിബു ബേബി ജോണിന് സ്വീകരണം ഒരുക്കി പ്രവർത്തകർ

അഞ്ച് മാസത്തേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ നിയമസാധുത പരിശോധിക്കണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവയ്ക്കണം. സർവ്വകക്ഷി യോഗത്തിൽ ജനങ്ങളുടെ താത്പര്യം ഉന്നയിക്കും. യോജിപ്പിന്റെ പാത കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Story Highlights Shibu baby john, Chavara by election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top