ഇന്ത്യ-ചൈന സൈനിക തല ചർച്ചകൾ തുടരാൻ ധാരണ

india china military talks continue

ഇന്ത്യ-ചൈന സൈനിക തല ചർച്ചകൾ തുടരാൻ ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി. ചൈനയുടെ സൈനിക വിന്യാസത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. സ്ഥിതി സങ്കീർണമാക്കുന്ന നടപടികൾ ഇരു രാജ്യങ്ങളും ഒഴിവാക്കും. സേന പിന്മാറ്റം വേഗത്തിലാക്കാനും ധാരണയായിട്ടുണ്ട്.

അതേസമയം, ഇന്ത്യ -ചൈന അതിർത്തിയിലെ തന്ത്രപ്രധാന മലനിരകൾ ഇന്ത്യൻ നിയന്ത്രണത്തിലാക്കി. പാംഗോങ് തടാകത്തിന്റെ വടക്കൻ മലനിരകളും ഇന്ത്യൻ നിയന്ത്രണത്തിലായി. ചൈനയുടെ കടന്നുകയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് വളരെ തന്ത്രപ്രധാന നീക്കമുണ്ടായതായാണ് വാർത്താ ഏജൻസികൾ നൽകുന്ന വിവരം. പാംഗോങ് തടാകത്തിന്റെ വടക്കൻ മലനിരകളിൽ നിന്ന് നോക്കിയാൽ ചൈനയുടെ സൈനിക നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. ചൈനീസ് സൈന്യത്തിന്റെ ക്യാമ്പുകളും ഇവിടെനിന്ന് നിരീക്ഷിക്കാനാകും.

Story Highlights india china

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top