നികുതി വെട്ടിപ്പ് കേസ്; എ ആർ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

നികുതി വെട്ടിപ്പ് കേസിൽ സംഗീത സംവിധായകൻ എ ആർ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്.
ആദായ നികുതി വകുപ്പിന്റെ കേസിലാണ് നോട്ടീസ്. നികുതിവെട്ടിക്കുന്നതിനായി റഹ്മാൻ മൂന്ന് കോടി വകമാറ്റിയെന്നാണ് ആരോപണം.
Read Also : ‘ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കം; തൊഴിലവസരങ്ങൾ നിഷേധിക്കുന്നു’; തുറന്നു പറഞ്ഞ് എ ആർ റഹ്മാൻ
യു കെ കേന്ദ്രമായുള്ള കമ്പനിക്ക് റിംഗ് ടോൺ കംപോസ് ചെയ്ത് നൽകിയതിന് റഹ്മാന് 3.47 കോടി രൂപ പ്രതിഫലം ലഭിച്ചിരുന്നു. 2011-12 ലാണ് സംഭവം. ഈ തുക റഹ്മാൻ അദ്ദേഹം നേതൃത്വം നൽകുന്ന ചാരിറ്റബിൾ ട്രസ്റ്റിലേക്ക് വകമാറ്റാൻ ആവശ്യപ്പെട്ടുവെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. നികുതി വെട്ടിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റഹ്മാനെതിരെ കേസെടുത്തത്.
Story Highlights – A R Rahman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here