മുത്തങ്ങയിൽ 50 ലക്ഷം രൂപയുടെ നിരോധിത പാൻമസാല പിടികൂടി

വയനാട് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ 50 ലക്ഷം രൂപയുടെ നിരോധിത പാൻമസാലയുമായി യുവാക്കൾ പിടിയിലായി. പാലക്കാട് സ്വദേശി സുജിത്ത്, കൊച്ചി സ്വദേശി സണ്ണി എന്നിവരാണ് പിടിയിലായത്. 22 ചാക്കുകളിലായാണ് പാൻ മസാല സൂക്ഷിച്ചിരുന്നത്. ഇന്നലെ ഒന്നര കോടി രൂപയുടെ പാൻ മസാലയും മുത്തങ്ങയിൽ നിന്ന് പിടികൂടിയിരുന്നു.

Read Also : മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കേരളത്തിൽ എത്തുന്നവർക്ക് യാത്രാ സൗകര്യമൊരുക്കി മോട്ടോർ വാഹന വകുപ്പ്

കർണാടകയിൽ നിന്ന് ഇന്ന് രാവിലെയെത്തിയ ചരക്ക് ലോറിയിലാണ് 22 ചാക്കുകളിലായി നിരോധിത പാൻമസാല കടത്താൻ ശ്രമിച്ചത്. പാർസൽ കമ്പനിയുടെ സാധനങ്ങൾക്കൊപ്പമായിരുന്നു പുകയില ഉത്പന്നങ്ങളും സൂക്ഷിച്ചിരുന്നത്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി ജുനൈദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തൊണ്ടിവാഹനവും പ്രതികളെയും മറ്റ് നടപടികൾക്കായി സുൽത്താൻ ബത്തേരി പൊലീസിന് കൈമാറി. ഇന്നലെ വൈകീട്ടോടെ ഒന്നര കോടി രൂപയുടെ നിരോധിത പാൻമസാലയും മുത്തങ്ങയിൽ നിന്ന് പിടികൂടിയിരുന്നു.

Story Highlights pan masala caught, 50 lakhs seized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top