അനശ്വര നടൻ ജയന്റെ ഓർമക്കായി ജന്മനാട്ടിൽ കോൺഫറൻസ് ഹാൾ

കൊല്ലത്ത് ജനിച്ച് അഭ്രപാളികളിലെ മിന്നും താരമായ ജയൻ മലയാളികളുടെ ഹരമാണ്. പക്ഷേ അദ്ദേഹത്തിന് ജന്മനാട്ടിൽ ഒരു സ്മാരകമില്ലെന്നത് സിനിമ പ്രേമികളുടേയും ജയനെ ആരാധിക്കുന്നവരുടേയും വേദനയായിരുന്നു. ഒടുവിൽ ആ വേദനയ്ക്ക് അറുതിയാവുന്നു.

Read Also : സംഗീത ഇതിഹാസം… സലീൽ ചൗധരിയുടെ ഓർമകൾക്ക് ഇന്ന് 25 വയസ്

കൊല്ലം ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് ജയന് ഒരു സ്മാരകം തയാറാക്കി. ജയന്റെ ജന്മനാടിന് തൊട്ടുസമീപത്ത് തന്നെയാണ് സ്മാരകം. ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിൽ സ്ഥിതി ചെയ്തിരുന്ന കോൺഫറൻസ് ഹാൾ ഒന്നര കോടി രൂപ ചെലവിൽ നവീകരിച്ചാണ് ജയൻ സ്മാരക ഹാൾ ആക്കിയത്. ഹാൾ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നാടിന് സമർപ്പിക്കും.

450 പേർക്ക് ഒരേ സമയം ഇരിക്കാവുന്നതാണ് ഹാൾ. വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും ഹാൾ വാടകയ്ക്ക് നൽകും. ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് ഹാൾ നാടിന് സമർപ്പിക്കും. ചടങ്ങിൽ ജയന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യും.

Story Highlights actor jayan, conference hall

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top