Advertisement

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം; പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

September 12, 2020
Google News 2 minutes Read

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും, മൂന്ന് സേന തലവന്മാരും പങ്കെടുത്തു. അതേസമയം, അരുണാചലില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറി.

സേനാ പിന്മാറ്റം വേഗത്തിലാക്കണമെന്ന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെങ്കിലും അതിര്‍ത്തിയിലെ സേനാവിന്യാസത്തില്‍ തല്‍സ്ഥിതി തുടരുകയാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്, മൂന്ന് സേന തലവന്മാര്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്തയാഴ്ച കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് സൂചന. ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ തുടരും. അതേസമയം, അരുണാചലില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറി. രാവിലെ കിബിത്തു അതിര്‍ത്തി പോസ്റ്റില്‍ വച്ചായിരുന്നു കൈമാറ്റം. നായാട്ടിനായി പോയ യുവാക്കള്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights India-China border issue; Minister of Defense held a meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here