മന്ത്രിയോട് വിളിച്ച് കാര്യങ്ങൾ ചോദിക്കുക പ്രമാദമായ കാര്യമല്ല : കടകംപള്ളി സുരേന്ദ്രൻ

kt jaleel interrogation not a big deal says kadakampally surendran

മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വിഷയത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രിയോട് വിളിച്ച് കാര്യങ്ങൾ ചോദിക്കുക എന്നത് പ്രമാദമായ കാര്യമല്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രാജി വയ്ക്കണമെന്ന് പറയുന്നതിൽ അടിസ്ഥാനമില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

പഴയ മുഖ്യമന്ത്രിയെ എത്ര മണിക്കൂർ ചോദ്യം ചെയ്തുവെന്നും പ്രക്ഷോഭത്തിന്റെ അടിസ്ഥാനമെന്താണെന്നും കടകംപള്ളി മാധ്യമങ്ങൾക്ക് മുന്നിൽ ചേദിച്ചു.

അതേസമയം, ജലീൽ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മന്ത്രി എംഎം മണിയും പറഞ്ഞു. ചോദ്യം ചെയ്യൽ നടപടി ക്രമം മാത്രമാണ്. അതിലൊന്നും ആശങ്കയ്ക്ക് വകയില്ല. മന്ത്രിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് കോൺഗ്രസുകാർ പ്രതിഷേധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. വിവിധയിടങ്ങളിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ചിലയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി.

Story Highlights KT Jaleel, Kadakampally Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top