ഇടംകൈ കൊണ്ടും പന്തെറിയാൻ അശ്വിൻ; പരിശീലന വിഡിയോ വൈറൽ

Ravichandran Ashwin Left-Arm Spin

ഇടംകൈ ബൗളിംഗ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യൻ സ്പിന്നറും ഡൽഹി ക്യാപിറ്റൽസ് താരവുമായ ആർ അശ്വിൻ. ഇടംകൈ കൊണ്ട് പന്തെറിയുന്ന അശ്വിൻ്റെ പരിശീലന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം വിഡിയോ പങ്കുവച്ചത്. ഈ സീസണിലാണ് അശ്വിൻ ഡൽഹി ക്യാപിറ്റൽസിൽ എത്തിയത്.

Read Also : ഓടുന്ന ബസിനു മുകളിലേക്ക് സിക്സറടിച്ച് രോഹിത്; ഗാലറിയുടെ പുറത്തേക്ക് പന്തടിച്ച് ധോണി: വൈറൽ വിഡിയോകൾ

കഴിഞ്ഞ രണ്ട് സീസണുകളിൽ കിംഗ്സ് ഇലവൻ പഞ്ചാബിൻ്റെ ക്യാപ്റ്റനായിരുന്ന അശ്വിനെ ഈ സീസണിൽ ഡൽഹി സ്വന്തമാക്കുകയായിരുന്നു. 2018 ലെ ഐപിഎൽ ലേലത്തിൽ 7.6 കോടി രൂപയ്ക്കായിരുന്നു കിംഗ്സ് ഇലവൻ പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്. തുടർന്ന് അവരുടെ നായകനായി നിയമിതനായ അശ്വിൻ, 28 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ നേടി. 2018ൽ ഏഴാമതും 2019ൽ ആറാമതുമായാണ് കിംഗ്സ് ഇലവൻ ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലറെ അശ്വിൻ മങ്കാദിങിലൂടെ പുറത്താക്കിയത് വിവാദമായിരുന്നു. പഞ്ചാബിലെത്തുന്നതിന് മുൻപ് ചെന്നൈ സൂപ്പർ കിംഗ്സ്, പൂനെ സൂപ്പർ ജയന്റ്സ് ടീമുകൾക്ക് വേണ്ടിയും അശ്വിൻ കളിച്ചിട്ടുണ്ട്.

Read Also : സിപിഎല്ലിലെ പ്രകടന മികവിൽ യുഎസ്എ താരം കൊൽക്കത്തയിൽ; ഐപിഎൽ ചരിത്രത്തിലാദ്യം

ഇത്തവണ ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബുദാബിയിലാണ് പോരാട്ടം. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.

Story Highlights Ravichandran Ashwin Bowls Left-Arm Spin In Nets

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top