Advertisement

കാലികളെ മേയ്ക്കുമ്പോൾ കുഴിച്ചു തുടങ്ങി, 30 വർഷത്തെ അധ്വാനത്തിനൊടുവിൽ ഗ്രാമത്തിൽ വെള്ളമെത്തി…

September 13, 2020
Google News 7 minutes Read

കൃഷിയ്ക്കാവശ്യമായ വെള്ളം പാടത്തേക്ക് എത്തിക്കാൻ ലോങ്കി ഭുയാൻ കുഴിച്ചത് മൂന്ന് കിലോ മീറ്റർ നീളമുള്ള ചാൽ. ഇതിനായി ചെലവിട്ട സമയം 30 വർഷവും.

പർവതങ്ങളും വനങ്ങളും നിറഞ്ഞ ബിഹാറിലെ ഗയയിൽ ലാത്തുവ പ്രദേശത്താണ് കോത്തിലവ എന്ന ഗ്രാമത്തിലെ നിവാസി ഒറ്റയ്ക്ക് ചാൽ കുഴിച്ച് സ്വന്തം പ്രദേശത്തേക്ക് വെള്ളം എത്തിച്ചത്.

മാവോവാദികളുടെ സങ്കേതമായി അറിയപ്പെടുന്ന ഇവിടുത്തെ ആളുകളുടെ പ്രധാന ജോലി കൃഷിയും കാലിവളർത്തലുമാണ്. മഴക്കാലത്ത് കുന്നിൻ മുകളിലെ വെള്ളം മുഴുവനായും നദിയിലേക്ക് ഒഴുകി പോകുന്നത് ശ്രദ്ധിക്കാനിടയായതിനെ തുടർന്നാണ് ലോങ്കി ഭുയാൻ എന്ന ഗ്രാമവാസി തന്റെ ഒറ്റയ്ക്കുള്ള പ്രയത്‌നം ആരംഭിച്ചത്. മറ്റു ഗ്രാമവാസികൾ ജോലി തേടി നഗരങ്ങളിലേക്ക് പോകാനാരംഭിച്ചപ്പോഴും ലോങ്കി തന്റെ ഉദ്യമവുമായി ഗ്രാമത്തിൽ തന്നെ തുടർന്നു. എന്നാൽ, ലോങ്കി ഭുയാന്റെ പ്രയത്‌നം ഫലം കാണാൻ 30 വർഷം വേണ്ടി വന്നു.

കാലിവളർത്തലാണ് ലോങ്കിയുടെ ജോലി. കാലികളെ മേയ്ക്കാൻ പോകുമ്പോൾ കുഴിച്ചു തുടങ്ങി. 30 വർഷത്തിനിപ്പുറം ലോങ്കി കുഴിച്ച ചാൽ വയലുകൾക്കാവശ്യമായ വെള്ളമെത്തിക്കുന്നതിനും മൃഗങ്ങൾക്കും ദാഹമകറ്റാൻ സഹായകമായി മാറി. മാത്രമല്ല, ലോങ്കിയുടെ അധ്വാനം ഗ്രാമത്തിനു മുഴുവൻ ഗുണം ലഭിക്കുന്നതായി മാറിയെന്ന് ഗ്രാമവാസികൾ പറയുന്നു.

Story Highlights 30years of hard work, village water

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here