അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയേഗോ സിമിയോണിക്ക് കൊവിഡ്

സ്പാനിഷ് അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയേഗോ സിമിയോണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അദ്ദേഹം ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെന്നും വീട്ടിൽ ഐസൊലേഷനിലാണെന്നും ക്ലബ് അറിയിച്ചു. ഫുട്ബോൾ ലോകത്ത് കൊവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്.
Read Also : സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിലെ രണ്ട് താരങ്ങൾക്ക് കൊവിഡ്
“ടീമും പരിശീലന സംഘവും മറ്റ് സ്റ്റാഫുകളും വെള്ളിയാഴ്ച കൊവിഡ് പരിശോധന നടത്തിയിരുന്നു. പുറത്തുവന്ന ഫലങ്ങളിൽ പരിശീലകൻ ഡിയേഗോ സിമിയോണിയുടെ ഫലം പോസിറ്റീവാണ്. ഭാഗ്യവശാൽ, അദ്ദേഹം ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ല. അദ്ദേഹം വീട്ടിൽ ഐസൊലേഷനിലാണ്.”- ക്ലബ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
നേരത്തെ, ക്ലബ് സ്ട്രൈക്കർ ഡിയേഗോ കോസ്റ്റക്കും സാൻ്റിയാഗോ അരിയാസിനും കൊവിഡ് പോസിറ്റീവായിരുന്നു. ഇരുവരും ഐസൊലേഷനിലാണ്.
Story Highlights – Atletico Madrid boss Simeone tests positive for coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here