ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ച്: ഇരുന്നൂറിലധികം പേർക്കെതിരെ കേസ്

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് നടപടി. ഇരുന്നൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തു.

കെ എസ് ശബരീനാഥൻ എംഎൽഎയ്ക്കും വി വി രാജേഷ് ഉൾപ്പെടെയുള്ളവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. സെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറിയ എബിവിപി പ്രവർത്തകനെതിരെ പ്രത്യേകം കേസ് എടുക്കുകയും ചെയ്തു. കൊവിഡ് പ്രോട്ടോകോൾ ലംഘനം, അന്യായമായി സംഘം ചേരൽ എന്നീവകുപ്പുകളാണ് പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ മന്ത്രി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിഷേധം നടന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.

Story Highlights K T Jaleel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top