എഐസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കൾ

എഐസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കൾ രംഗത്ത്. പാർട്ടിയുടെ പുനരുജ്ജീവനത്തിന് പുനഃസംഘടന ഗുണം ചെയ്യില്ലെന്ന് വിമർശനം. ശുപാർശയാണ് രീതിയെങ്കിൽ പാർട്ടി ഭരണഘടന തിരുത്തുന്നതാണ് നല്ലതെന്ന് കപിൽ സിബൽ വിമർശിച്ചു
കോൺഗ്രസ് നേതൃത്വത്തിൽ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് 23 നേതാക്കളിൽ പലരും തുടർന്ന് ചർച്ചചെയ്യാൻ ഇന്നലെയും ഡൽഹിയിൽ യോഗം ചേർന്നു. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ തുടങ്ങിയവർ യോഗത്തിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിന് മുഴുവൻ സമയ അധ്യക്ഷൻ, താഴെ തട്ട് മുതൽ പ്രവർത്തക സമിതിവരെ തെരഞ്ഞെടുപ്പ് ഇതായിരുന്നു കത്തയച്ച നേതാക്കളുടെ ആവശ്യങ്ങൾ. എന്നാൽ ഇത് പരിഗണിക്കാതെ എഐസിസി പുനഃസംഘടിപ്പിച്ചതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. നാമനിർദേശമാണ് രീതിയെങ്കിൽ ഭരണഘടന തിരുത്തുന്നതാണ് ഉചിതമെന്ന് കപിൽ സിബൽ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് വേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനമെങ്കിൽ അങ്ങനെ ആകട്ടെയെന്നും കപിൽ സിബൽ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പാർട്ടിയുടെ പുനരുജ്ജീവനത്തിന് നിലവിലെ പുനഃസംഘടന ഗുണം ചെയ്യില്ല എന്നാണ് വിമത സ്വരമുയർത്തിയവരുടെ അഭിപ്രായം. പാർലമെന്റ് സമ്മേളനത്തിന് ശേഷം വിഷയം വീണ്ടും ശക്തമായി ഉന്നയിക്കാന്നാണ് നീക്കം.
Story Highlights – AICC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here