മുഖാവരണമായും തൊപ്പിയായും ഉപയോഗിക്കാം,,, സ്വർണം പതിപ്പിച്ച ലക്ഷറി മാസ്‌കുമായി ലൂയിസ് വിറ്റോൺ

ലോകമെമ്പാടും കൊവിഡ് പടർന്നു പിടിച്ചതോടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്
ഫേസ്മാസ്‌കും ഫേസ് ഷീൽഡും. കേവലം ഒരു ഫേസ് മാസ്‌കിന് ഉപരിയായി വസ്ത്രത്തിനിണങ്ങുന്ന ഫേസ് മാസ്‌കുകൾ ഇപ്പോൾ വിപണി കീഴടക്കി തുടങ്ങി. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞ ഒരു ഫേസ് ഷീൽഡാണ്.

പ്രശസ്ത ബ്രാൻഡായ ലൂയിസ് വിറ്റോൺ ആണ് വ്യത്യസ്തവും ലക്ഷോറിയസുമായ ഈ ഫേസ് ഷീൽഡിന് പിന്നിൽ. ലൂയീസ് വിറ്റോണിന്റെ മുദ്രയ്‌ക്കൊപ്പം സ്വർണവും ഷീൽഡിൽ പതിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ മുതൽ വിപണിയിലെത്തും. ഇനി ഇതിന്റ വില എത്രയെന്നല്ലേ…? എഴുപതിനായിരത്തിലധികം രൂപയാണ് ഈ ഫേസ് ഷീൽഡിന്റെ വില. സൂര്യപ്രകാശത്തിന് അനുസരിച്ച് തെളിഞ്ഞതിൽ നിന്ന് ഇരുട്ടിലേക്ക് മാറാൻ കഴിയുന്ന ട്രാൻസിഷൻ ലെൻസ് സാങ്കേതികവിദ്യ അനുസരിച്ചാണ് നിർമാണം ഷീൽഡ് നിർമിച്ചിരിക്കുന്നത്.

ലൂയീസ് വിറ്റോണിന്റെ ക്രൂയീസ് ശേഖരണത്തിന്റെ ഭാഗമായാണ് ഷീൽഡ് അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ഫേസ് ഷീൽഡ് എന്നതിലുപരിയായി ഷീൽഡ് മുകൾഭാഗത്തേക്ക് നീക്കി തൊപ്പിയായും ഇത് ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിന്റെ നിർമാണം.

Story Highlights louis vuitton, gold face mask

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top