ഖുറാന്റെ മറവില്‍ കടത്തിയത് സ്വര്‍ണമാണോ എന്ന് സംശയിക്കുന്നുവെന്ന് യൂത്ത് ലീഗ്

p.k. firos

ഖുറാന്റെ മറവില്‍ കടത്തിയത് സ്വര്‍ണമാണോ എന്ന് സംശയിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ജലീല്‍ സംഭവം വര്‍ഗീയ വത്കരിക്കാനാണ് ശ്രമിക്കുന്നത്. ഖുറാനെയും മതവിശ്വാസികളെയും മറയാക്കി രക്ഷപ്പെടാനാണ് കെ.ടി.ജലീല്‍ ശ്രമിക്കുന്നത്. മത നേതാക്കളെ വിളിച്ച് ജലീല്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത് ഇതിനായാണെന്നും പി.കെ. ഫിറോസ് ആരോപിച്ചു.

മത നേതാക്കള്‍ ജലീലിനെ ന്യായീകരിക്കുകയാണെങ്കില്‍ അവരുടെ സമീപനത്തിലും ദുരൂഹതയുണ്ട്. സി ആപ്റ്റിലെ ജീവനക്കാരെ സ്ഥലം മാറ്റിയതിലും ദുരൂഹതയുണ്ട്. ജലീല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പികെ ഫിറോസ് കോഴിക്കോട് പറഞ്ഞു.

Story Highlights gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top