സ്വർണക്കടത്ത് പ്രതികളെ ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ റിപ്പോർട്ട് തേടി

സ്വർണ്ണക്കടത്ത് കേസ് പ്രതികളെ ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ റിപ്പോർട്ട് തേടി ജയിൽ വകുപ്പും അന്വേഷണ ഏജൻസികളും. സ്വപ്ന സുരേഷ്, കെ.ടി.റമീസ് എന്നിവർക്ക് ഒരേസമയം ചികിത്സ നൽകിയതിലാണ് നടപടി. വിയ്യൂർ ജയിൽ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് തേടിയത്.

നെഞ്ചുവേദനയെ തുടർന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വയറു വേദനയ്ക്ക് മറ്റൊരു പ്രതി റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയതിലാണ് റിപ്പോർട്ട് തേടിയത്. തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുമായി സംസാരിച്ച ശേഷം റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം. കേസന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളും ജയിൽ വകുപ്പ് മധ്യ മേഖല ഡിഐജിയുടേതുമാണ് നടപടി. അതേസമയം റമീസിന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട് വലിയ അസ്വാഭാവികതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

റമീസിന് ഇതുവരെ കാര്യമായ കുഴപ്പങ്ങളൊന്നുമില്ല. നേരത്തെ ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വപ്ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സയിൽ തുടരാൻ തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

Story Highlights Gold smuggling, Swapna suresh, K T Ramees

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top