അഴിമതിയിൽ മുഖ്യമന്ത്രിയുടെ മകനും മകൾക്കും പങ്ക്; ആരോപണവുമായി കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ മകനും മകൾക്കും അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് ആരോപണം. മുഖ്യമന്ത്രിയുടെ മകൾ വീണക്ക് എതിരെ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വിവിധ ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ കൂട്ടു നിൽക്കുകയാണ്. മന്ത്രി കെ ടി ജലീൽ ഖുർആനിന്റെ മറവിൽ സ്വർണം തന്നെയാണ് കടത്തിയത്. മന്ത്രിക്ക് എതിരായി ബിജെപി സമരം തുടരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈന്തപ്പഴത്തിന്റെ മറവിലും സംസ്ഥാനത്ത് സ്വർണക്കടത്ത് നടന്നിട്ടുണ്ട്. ഇതിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Story Highlights – K Surendran, Pinarayi vijayan, Veena Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here