കോലിക്കെതിരെ പന്തെറിയാൻ ഭയമില്ല; വിക്കറ്റ് വീഴ്ത്തും: കെസ്റിക്ക് വില്ല്യംസ്

ഇന്ത്യൻ നായകൻ വിരാട് കോലിക്കെതിരെ പന്തെറിയാൻ ഭയമില്ലെന്ന് വിൻഡീസ് പേസർ കെസ്റിക്ക് വില്ല്യംസ്. പ്രതിഭാധനനായ താരമാണെങ്കിലും കോലിയുടെ വിക്കറ്റ് വീഴ്ത്താൻ തനിക്കാവുമെന്നും വില്ല്യംസ് പ്രതികരിച്ചു. 2017ൽ കോലിയുടെ വിക്കറ്റെടുത്തതിനു ശേഷം കെസ്റിക്ക് വില്ല്യംസ് നോട്ട്ബുക്ക് സെലബ്രേഷൻ നടത്തിയിരുന്നു. കഴിഞ്ഞ വർഷം വില്ല്യംസിനെതിരെ സിക്സറടിച്ച് കോലി പരിഹാസ രൂപേണ ഈ സെലബ്രേഷൻ നടത്തി.
Read Also : ആർസിബി പരിശീലകന്റെ യോർക്കർ ചലഞ്ച് ഏറ്റെടുത്ത് ബൗളർമാർ; ആർത്തുല്ലസിച്ച് വിരാട് കോലി: വിഡിയോ
“കോലിക്കെതിരെ പന്തെറിയാൻ ബുദ്ധിമുട്ടാണോ എന്നോ? ഏയ്, അല്ല. മികച്ച താരമാണെങ്കിലും ഞാൻ കോലിയെ ഭയക്കുന്നില്ല. ‘ഓ, അത് കോലിയാണല്ലോ’ എന്ന ചിന്തയുമായി ഞാൻ ഉറങ്ങാൻ പോകാറില്ല. കോലിയുമായി വീണ്ടും ഏറ്റുമുട്ടാൻ ഞാൻ കാത്തിരിക്കുകയാണ്. എപ്പോൾ എന്നെ കണ്ടാലും അദ്ദേഹം ആവേശം കൊള്ളുമെന്നുറപ്പാണ്. ഞാൻ അവനെ അടിച്ചൊതുക്കുമെന്ന് കോലി വിചാരിക്കും. പക്ഷേ, ക്രിക്കറ്റ് എന്നാൽ ക്രിക്കറ്റ് തന്നെയാണ്. ഒരു പന്ത് മതി അദ്ദേഹത്തെ പുറത്താക്കാൻ. ഞാൻ ഇനിയും ആ പന്ത് എറിയും.”- അദ്ദേഹം പറഞ്ഞു.
Read Also : ‘കോലിയെ പുകഴ്ത്തുന്നതിൽ എന്താണ് തെറ്റ്? അങ്ങനെയൊരു താരം വേറെയുണ്ടോ?; വിമർശകരോട് പ്രതികരിച്ച് ഷൊഐബ് അക്തർ
2017ൽ ജമൈക്കയിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഇരുവരും ആദ്യം ഏറ്റുമുട്ടിയത്. ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിനിടെയായിരുന്നു ഇത്. മത്സരത്തിൽ കോലിയുടെ വിക്കറ്റെടുത്ത വില്ല്യംസ് തൻ്റെ നോട്ട്ബുക്ക് സെലബ്രേഷൻ പുറത്തെടുത്തു. കഴിഞ്ഞ വർഷം ടി-20 പരമ്പരക്കായി വിൻഡീസ് ഇന്ത്യയിലെത്തി. കളിയിൽ വില്ല്യംസിനെ നിർദ്ദയം പ്രഹരിച്ച കോലി തിരികെ നോട്ട്ബുക്ക് സെലബ്രേഷൻ നടത്തി. മത്സരത്തിൽ 94 റൺസെടുത്ത് താരം പുറത്താവാതെ നിന്നു.
Story Highlights – Kesrick Williams looking forward to Virat Kohli battle again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here