പിഎസ്ജി വീണ്ടും തോറ്റു; 5 ചുവപ്പു കാർഡ് അടക്കം 17 പേർക്ക് കാർഡ്; ഗോൺസാലസ് വംശീയമായി അധിക്ഷേപ്പിച്ചെന്ന് നെയ്മർ

നിലവിലെ ഫ്രഞ്ച് ചാമ്പ്യന്മാരായ പാരിസ് സെൻ്റ് ജർമന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി. ഒളിമ്പിക് ഡി മാഴ്സയാണ് പിഎസ്ജിയുടെ സ്വന്തം തട്ടകത്തിൽ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഴ്സയുടെ ജയം. കയ്യാങ്കളിയായ മത്സരത്തിൽ നെയ്മറടക്കം 5 താരങ്ങൾക്ക് ചുവപ്പു കാർഡും 12 താരങ്ങൾക്ക് മഞ്ഞ കാർഡും ലഭിച്ചു. മത്സരത്തിനിടെ മാഴ്സ പ്രതിരോധ നിര താരം അൽവാരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്മർ ആരോപിച്ചു.
Read Also : നെയ്മറും ഡിമരിയയും ഉൾപ്പെടെ മൂന്ന് പിഎസ്ജി താരങ്ങൾക്ക് കൊവിഡ്
കൊവിഡ് മുക്തരായ ഏഞ്ചൽ ഡി മരിയയും നെയ്മറുമൊക്കെ കളത്തിലിറങ്ങിയെങ്കിലും പിഎസ്ജിക്ക് വിജയിക്കാനായില്ല. കളിയുടെ സമസ്ത മേഖലകളിലും മുന്നിൽ നിന്നിട്ടും 31ആം മിനിട്ടിൽ ഫ്ലോറിയാൻ തൗവിൻ നേടിയ ഒരേയൊരു ഗോളിനു മുന്നിൽ പിഎസ്ജി അടിപതറുകയായിരുന്നു. ഇരു ടീമുകളുടെയും പരുക്കൻ കളി മൂലം റഫറിക്ക് ഇടക്കിടെ മഞ്ഞ കാർഡ് പുറത്തെടുക്കേണ്ടി വന്നു. കളിയുടെ അവസാന ഘട്ടത്തിൽ നടന്ന കൂട്ടത്തല്ലിനെ തുടർന്നാണ് റഫറി 5 ചുവപ്പ് കാർഡുകൾ പുറത്തെടുത്തത്. പിഎസ്ജിയുടെ ലേവിൻ കുർസാവ, നെയ്മർ, ലിയനാർഡോ പരെദസ് എന്നിവർക്കും മാഴ്സെയുടെ ജോർഡൻ അമാവി, ഡാറിയോ ബെനെഡെട്ടോ എന്നിവരാണ് ചുവപ്പ് കണ്ടത്. ഈ സീസണിൽ സ്ഥാനക്കയറ്റം കിട്ടിയ ലെൻസിനോട് എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെട്ടാണ് പിഎസ്ജി ലീഗ് ആരംഭിച്ചത്.
Read Also : ചരിത്രം തിരുത്താൻ പിഎസ്ജി; നാളെ ചാമ്പ്യൻസ് ലീഗിൽ കലാശക്കൊട്ട്
ഇതിനിടെ, മാഴ്സ പ്രതിരോധ നിര താരം അൽവാരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്മർ ആരോപിച്ചു.
ഗോൺസാലസിൻ്റെ തലയ്ക്ക് പിന്നിൽ ഇടിച്ചതിനാണ് താരത്തിനു കാർഡ് ലഭിച്ചത്. വാർ ഉപയോഗിച്ചാണ് നെയ്മറിൻ്റെ ഫൗൾ റഫറി കണ്ടെത്തിയത്.
വാറിൽ തൻ്റെ ഫൗൾ കണ്ടെത്തിയപ്പോൾ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചത് കാണാൻ കഴിഞ്ഞില്ലേ എന്ന് കാർഡ് കിട്ടി പിച്ചിനു പുറത്തേക്ക് നടക്കുമ്പോൾ താരം റഫറിയോട് ചോദിച്ചു. പിന്നാലെ, ഗോൺസാലസിൻ്റെ മുഖത്ത് ഇടിക്കാൻ കഴിഞ്ഞില്ലെന്ന വിഷമമേ തനിക്കുള്ളൂ എന്ന് നെയ്മർ ട്വിറ്ററിൽ കുറിച്ചു.
Story Highlights – PSG lost Neymar accused racism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here