എം ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടി. നാല് മാസത്തേക്കാണ് നീട്ടിയത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടേതാണ് ശുപാർശ. ചൊവ്വാഴ്ച മുതൽ 120 ദിവസത്തേക്കാണ് ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടിയത്.

ശിവശങ്കറിന്റെ സസ്‌പെൻഷൻ പുനഃപരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. അഖിലേന്ത്യാ സർവീസ് ചട്ടം അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് 60 ദിവസം കഴിയുമ്പോൾ പുനഃപരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ ജൂലായ് 17-നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.

Story Highlights M Shivashankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top