അതിർത്തിയില്‍ ഷെൽ ആക്രമണം; മലയാളി ജവാന് വീരമൃത്യു

പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36)ആണ് വീരമൃത്യു വരിച്ചത്.
ജമ്മുകാശ്മിരിലെ അതിർത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ നടന്ന ഷെല്ലാക്രമണത്തിൽ ആണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെ സഹപ്രവർത്തകർ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കവേയാണ് മരണം. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന. തോമസ് -അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്.
Story Highlights – malayali jawan died in pak shell attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here