Advertisement

പദ്മരാജൻ ലുക്കിൽ സിജു വിൽസൺ; വൈറൽ ചിത്രം

September 16, 2020
Google News 3 minutes Read
Siju Vilson Padmarajan viral

പദ്മരാജൻ ലുക്കിൽ യുവനടൻ സൈജു വിൽസൺ. ഇതിഹാസ സംവിധായകൻ്റെ തനിപ്പകർപ്പെന്ന് നിസ്സംശയം പറയാവുന്ന ചിത്രം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുവനടൻ തന്നെയാണ് പങ്കുവച്ചത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഞാൻ ഗന്ധർവൻ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ഒട്ടേറെ ആളുകൾ പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/actorsijuwilson/photos/a.702378263295213/1457031387829893/?type=3&theater

Read Also : കൂറ്റൻ ഷോട്ടുകൾ പറത്തി ഇടംകയ്യൻ കുരുന്ന് ബാറ്റ്സ്മാൻ; വൈറലായി വിഡിയോ

മലർവാടി ആർട്സ് ക്ലബിലൂടെ സിനിമാ മേഖലയിലെത്തിയ സിജു നേരം, പ്രേമം, കട്ടപ്പനയിലെ ഋതിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ആദി, നീയും ഞാനും, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ നിരവധി സിനിമകളിൽ വേഷമിട്ടു. സിജു വിത്സൻ, അശ്വിൻ കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പരസ്യ ചിത്ര സംവിധായകനായ നിഖിൽ ഉണ്ണി സംവിധാനം ചെയ്യുന്ന മാരീചൻ അണിയറയിൽ ഒരുങ്ങുകയാണ്.

Story Highlights Siju Vilson as Padmarajan viral pic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here