2021 തുടക്കത്തിൽ ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ എത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധൻ

അടുത്ത വർഷം തുടക്കത്തിൽ ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധൻ. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ജനുവരി ഏഴിനാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് കൊവിഡിനെ കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നത്.
കൊവിഡ് ഭീഷണിയെക്കുറിച്ച് നേരത്തെ തന്നെ സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്ക് ഡൗൺ ഒരു ചരിത്ര തീരുമാനമായിരുന്നു. മഹാമാരിയോട് സർക്കാർ വളരെ വേഗമാണ് പ്രതികരിച്ചത്. സംസ്ഥാന സർക്കാരുകൾക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിച്ചെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള പിപിഇ കിറ്റ്, ഓക്‌സിജൻ മാസ്‌ക്, വെന്റിലേറ്ററുകൾ എന്നിവക്ക് ക്ഷാമമുണ്ടാവുമെന്നായിരുന്നു നടന്ന പ്രചരണം. അത് തെറ്റാണെന്ന് ബോധ്യമായതായും മന്ത്രി പറഞ്ഞു.

Story Highlights Health Minister Harsh Vardhan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top