പച്ചക്കറികൾക്ക് നവംബറിൽ തറവില പ്രഖ്യാപിക്കും

vegetable

രണ്ടാം കുട്ടനാട് പാക്കേജിനായി 2447 കോടി രൂപ മാറ്റിവച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷ്യം കാർഷിക മേഖലയുടെ അഭിവൃദ്ധിയാണ്. പച്ചക്കറികൾക്ക് നവംബറിൽ തറവില പ്രഖ്യാപിക്കും. സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം ഇരട്ടിയായി. 16 ഇനം പച്ചക്കറികൾക്ക് തറവില ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് വ്യാജ വാർത്തകൾക്ക് എതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി. മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായങ്ങളും പരിരക്ഷിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വാർത്തകൾ സമൂഹത്തെ ആകെ ബാധിക്കുന്ന വിപത്താണ്. തെറ്റ് പറ്റിയാൽ തിരുത്തണമെന്നും ചില മാധ്യമങ്ങൾ അതിന് പോലും തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി.

സമൂഹ മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകൾക്ക് എതിരെയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകൾ ആക്രമിക്കുന്ന അവസ്ഥ വരെയുണ്ടായി. വ്യാജവാർത്തകൾ നിരപരാധികളുടെ സ്വത്തിനും ജീവനും ഭീഷണി ഉയർത്തുന്ന ഘട്ടങ്ങളുണ്ടാകുന്നു. നിയന്ത്രിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. മാധ്യമ നൈതികതയും ധാർമിക നിലപാടും ഉയർത്തിപ്പിടിക്കുന്ന മാധ്യമങ്ങൾ പൂർണമായും സഹകരിക്കുമല്ലോയെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാനോ തടയാനോ ദുർബലപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി.

Story Highlights vegetable price will be dropped in november

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top