വയനാട്ടിൽ ഒരു കൊവിഡ് മരണം കൂടി

വയനാട്ടിലും കൊവിഡ് മരണം. ചികിത്സയിലിരിക്കെ അമ്പലവയൽ സ്വദേശിനിയായ പനങ്ങര വീട്ടിൽ ഖദീജയാണ് മരിച്ചത്. ഈ മാസം 14നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനിയന്ത്രിതമായ പ്രമേഹം, കൊവിഡ് അനുബന്ധ ശ്വാസതടസം, ന്യൂമോണിയ എന്നിവയുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ചികിത്സ. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
Read Also : കണ്ണൂരിൽ കൊവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു
അതേസമയം കണ്ണൂരിൽ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. തളിപ്പറമ്പ് സ്വദേശി സത്യൻ (53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്. ഇരുവരും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തളിപ്പറമ്പ് കപാലിക്കുളങ്ങര സ്വദേശിയായ സത്യന് ഇക്കഴിഞ്ഞ 16നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53കാരനായ സത്യൻ പ്രമേഹരോഗിയായിരുന്നു. എടക്കാട് സ്വദേശിയായ ഹംസയ്ക്ക് 75 വയസായിരുന്നു.നാഡീ സംബന്ധമായ അസുഖങ്ങൾക്കും കിഡ്‌നി രോഗങ്ങൾക്കും ചികിത്സ തേടുകയായിരുന്നു. വാർധക്യസഹജമായ മറ്റ് രോഗങ്ങളുമുണ്ടായിരുന്ന ഹംസയെ ഇക്കഴിഞ്ഞ 9 നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
Story Highlights – covid death, wayand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here