Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 263 പേര്‍ക്ക്

September 19, 2020
Google News 2 minutes Read
kottayam covid

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 263 പേര്‍ക്കാണ്. ഇതില്‍ 260 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും കൊവിഡ് ബാധിതരായി.

വാഴപ്പള്ളി- 34, കോട്ടയം-26 , ഏറ്റുമാനൂര്‍ -20, പാമ്പാടി- 13, പനച്ചിക്കാട്-11, കുറിച്ചി-10, മാടപ്പള്ളി- 9, അയ്മനം -8, കറുകച്ചാല്‍, പുതുപ്പള്ളി- 7വീതം, കങ്ങഴ, പാലാ – 6 വീതം എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗം ഭേദമായ 116 പേര്‍കൂടി ജില്ലയില്‍ ഇന്ന് ആശുപത്രി വിട്ടു. നിലവില്‍ 2587 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 7355 പേര്‍ രോഗബാധിതരായി. 4765 പേര്‍ രോഗമുക്തി നേടി. 19927 പേര്‍ ക്വാറന്റീയിനില്‍ കഴിയുന്നുണ്ട്.

Story Highlights covid confirmed 263 people In Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here