Advertisement

ഇടത്-വലത് മുന്നണികളുടെ മൃദുസമീപനമാണ് സംസ്ഥാനത്ത് ഭീകരവാദം ശക്തമാക്കിയത്: കെ.സുരേന്ദ്രന്‍

September 19, 2020
Google News 1 minute Read
k surendran SABARIMALA

ദേശീയ അന്വേഷണ ഏജന്‍സി മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ പിടികൂടിയതോടെ കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന ബിജെപിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ മൃദുസമീപനമാണ് സംസ്ഥാനത്ത് ഭീകരവാദം ശക്തമാക്കിയതെന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കേരളാ പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് നിര്‍ജീവമാണ്. സംസ്ഥാനം ഐഎസിന്റെ ശക്തമായ കേന്ദ്രമാണെന്ന ഐക്യരാഷ്ട്രസഭയുടെ ഒരു മാസം മുമ്പത്തെ റിപ്പോര്‍ട്ടും കേന്ദ്ര ആഭ്യന്തര സഹമന്ത്രി പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്.

പൊലീസ് സേനയില്‍ തീവ്രവാദികളെ സഹായിക്കാനായി പച്ചവെളിച്ചം എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. പൊലീസ് ആസ്ഥാനത്ത് നിന്നും തീവ്രവാദസംഘടനകള്‍ക്ക് ഇ-മെയില്‍ ചോര്‍ത്തിയതിന് സസ്‌പെന്‍ഷനിലായ അത്തരം സംഘടനകളുമായി ബന്ധമുള്ള എസ്‌ഐയെ ഈ സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുക്കുകയാണ് ചെയ്തതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Story Highlights k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here