പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ ആലോചന

കൊവിഡ് സ്ഥിരീകരിക്കുന്ന അംഗങ്ങളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ ആലോചന. കാർഷിക ബില്ലുകളിൽ സഖ്യകക്ഷികൾ എതിർപ്പ് തുടരുന്നതിനിടെ ബി.ജെ.പി അനുനയ നീക്കം തുടങ്ങി. അതേസമയം, ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള ബിൽ രാജ്യസഭ ചർച്ച ചെയ്തു. പാപ്പരത്വ നിയമഭേദഗതി രാജ്യസഭ പാസാക്കി.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പ്രഹ്ലാദ് പട്ടേൽ എന്നിവർ അടക്കം മുപ്പതിലധികം എം.പിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ ആലോചന തുടങ്ങിയത്. ലോക്ക്ഡൗൺ സമയത്ത് ഇറക്കിയ പതിനൊന്ന് ഓർഡിനൻസുകൾക്ക് പകരമായുള്ള ബില്ലുകൾ അടുത്ത ആഴ്ച പകുതിയോടെ പാസാക്കിയെടുത്ത ശേഷം പിരിയാനാണ് ആലോചന. നിലവിലുള്ള സമയക്രമം അനുസരിച്ച് ഒക്ടോബർ ഒന്ന് വരെയാണ് സമ്മേളനം.

അതേസമയം, കാർഷിക ബില്ലുകളിൽ സഖ്യകക്ഷികൾ എതിർപ്പ് തുടരുന്നതിനിടെ ബി.ജെ.പി അനുനയ നീക്കം തുടങ്ങി. വിശദമായ ചർച്ചയ്ക്കുള്ള സന്നദ്ധത അകാലിദളിനെ അറിയിച്ചു. എൻഡിഎ സഖ്യകക്ഷിയായ അകാലിദൾ ലോക്‌സഭയിൽ കാർഷിക ബില്ലുകളെ എതിർത്തിരുന്നു. ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഇതിനിടെ, പഞ്ചാബിലും ഹരിയാനയിലും കർഷക പ്രതിഷേധം ശക്തമായി. ഒട്ടും വൈകാതെ രാജ്യവ്യാപകമായി കർഷകർ തെരുവിലിറങ്ങുമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗൽ പറഞ്ഞു.

Story Highlights parliament

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top