Advertisement

എടത്തലയിൽ ചുഴലിക്കാറ്റ്; വാഹനങ്ങൾ തലകീഴായി മറിഞ്ഞു

September 20, 2020
Google News 1 minute Read
vehicles over turned

ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു. വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും ചെയ്തു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഒരു മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. പ്രദേശത്തെ കേബിൾ കണക്ഷനും തകരാറിലായി. മാങ്ങാട്ടുകരയിൽ മരം വീണ് വീട് തകർന്നു. ആളുകൾ ആ സമയത്ത് പ്രദേശത്ത് ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. അങ്കമാലി. കോതമംഗലം ഭാഗങ്ങളിൽ കാറ്റിലും മഴയിലും വ്യാപകമായ കൃഷി നാശമുണ്ട്. ഭൂതത്താൻകെട്ട് ഡാമിലെ ഷട്ടറുകൾ തുറന്നു.

Read Also : ‘ന്യോൾ’ ചുഴലിക്കാറ്റ്: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

അതേസമയം കിഴക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്ന് വിവരം. കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത നിർദേശം നൽകി. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

Story Highlights edathala hurricane, vehicles overturned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here