മുള കൃഷിയിലൂടെ കൊവിഡ് കാലത്തും ലാഭമുണ്ടാക്കി അധ്യാപകൻ

കൊവിഡ് കാലത്തും ലാഭമുണ്ടാക്കി കൃഷിക്കാരൻ. പാലക്കാട് തൃക്കങ്ങോട് സ്വദേശി ബാലകൃഷ്ണനെന്ന റിട്ടയഡ് അധ്യാപകൻ മുള കൃഷിയിലൂടെയാണ് വിജയഗാഥ ഒരുക്കുന്നത്. ബാലകൃഷ്ണൻ മാഷിന്റെ ഒന്നരയേക്കറിലെ പരിസ്ഥിതി സൗഹൃദ മുള കൃഷി വൻ വിജയമാണ്.
ഒന്നരയേക്കറിലാണ് ബാലകൃഷ്ണൻ മാഷിന്റെ മുളകൃഷി. പ്രദേശമാകെ മാഷിന്റെ കൃഷിയൊരുക്കുന്നത് നല്ല തണലാണ്. ഫോറസ്റ്റുകാർ കൊടുത്ത മുള തൈകൾ ബാലകൃഷ്ണൻ മാഷ് ഒന്നരയേക്കറിലും വെച്ചു.
Read Also : ഭക്ഷ്യ സ്വയം പര്യാപ്തത പദ്ധതിയുടെ ഭാഗമാകാൻ കെഎസ്ഇബിയും; കെഎസ്ഇബിയുടെ കൈവശമുള്ള ഭൂമിയിൽ കൃഷി തുടങ്ങും
പ്രത്യേകിച്ചൊരു ചെലവും വേണ്ടി വരാത്ത കൃഷി ലോക്ക് ഡൗൺ കാലത്ത് വെട്ടിവിൽക്കാൻ കാരാറെഴുതിയപ്പോൾ രണ്ട് ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. ആരും പരീക്ഷിക്കാത്ത കൃഷിരീതി സധൈര്യത്തോടെ ഏറ്റെടുത്ത ബാലകൃഷ്ണൻ മാഷിന് കർഷകരോട് ഒന്നേ പറയാനുള്ളൂ. ‘മുള ഒരു കളയല്ല. സമ്പത്ത് കാലത്ത് മുള പത്ത് വെച്ചാൽ കൊവിഡ് കാലത്ത് വെട്ടി വിൽക്കാം.’
Story Highlights – covid, bamboo cultivation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here