ഇന്ന് ലോക അൽ ഷൈമേഴ്‌സ് ദിനം

ഇന്ന് ലോക അൽ ഷൈമേഴ്‌സ് ദിനം. ഓർമകളില്ലാതാകുന്ന അൽഷൈമേഴ്‌സ് രോഗത്തിന് ഇപ്പോഴും കൃത്യമായ ചികിത്സകളില്ല. എന്നാൽ, പരിചരണത്തിലൂടെ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും.

ചെറിയ ഓർമക്കുറവും ആശയക്കുഴപ്പവുമായിരിക്കും അൽഷൈമേഴ്‌സ് എന്ന രോഗത്തിന്റെ പ്രാഥമികലക്ഷണം. ഓർമശക്തി, കാര്യകാരണശേഷി, ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവുകൾ, കാര്യങ്ങൾ മനസിലാക്കാനുള്ള ശേഷി, സങ്കൽപ്പിക്കാനുള്ള കഴിവുകൾ എന്നിവ ചോർന്നുപോകുന്നതും രോഗത്തിന്റെ ലക്ഷണങ്ങളാണ്. ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ, ജനിതക പ്രത്യേകതകൾ ഇവയൊക്കെ രോഗകാരണമാകാം. ഇവ മൂലം മസ്തിഷ്‌ക കോശങ്ങൾ തകരാറിലാവുകയും നശിക്കുകയുമാണ് അൽഷൈമേഴ്‌സിൽ സംഭവിക്കുന്നത്. നാഡീകോശങ്ങൾ ഒരിക്കൽ നശിച്ചാൽ അവയെ പുനരുജ്ജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി ഏകദേശം പത്ത് വർഷത്തിനുള്ളിൽ അൽഷൈമർ രോഗി മരണത്തിന് കീഴടങ്ങുമെന്നും പഠനങ്ങൾ പറയുന്നു. പ്രധാനമായും 65 വയസിന് മുകളിലുള്ളവരെയാണ് രോഗം ബാധിക്കുന്നത്. ഓരോ ഏഴ് സെക്കന്റിലും ഒരു അൽഷൈമേഴ്‌സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ 45 ലക്ഷം പേർക്ക് അൽഷൈമേഴ്‌സ് രോഗമുണ്ടെന്നാണ് കണക്കുകൾ. ഇത് 2030 ആകുമ്പോഴേക്കും 76 ലക്ഷമാകുമെന്നും പഠനങ്ങൾ പറയുന്നു. കേരളത്തിലും അൽഷൈമേഴ്‌സ് അടക്കമുള്ള മേധാക്ഷയ രോഗങ്ങൾ ഏറിക്കൊണ്ടിരിക്കുകയാണ്.

Story Highlights Today is World Alzheimer’s Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top