സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളം മുക്കന്നൂർ സ്വദേശി ദേവസി ഷാജുവാണ് മരിച്ചത്. 53 വയസായിരുന്നു.

മുക്കന്നൂർ മർച്ചന്റ് അസോസിയേഷന്റെ പ്രതിനിധികൂടിയാണ് ദേവസി ഷാജു. മറ്റു ചില അസുഖങ്ങളെ തുടർന്ന് ഇദ്ദേഹത്തെ എറണാകുളം ലിസി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ആശുപത്രിയിൽവച്ച് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം ഇന്ന് നടക്കും.

Story Highlights Another covid death in the state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top