Advertisement

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു; മരണസംഖ്യ 88,000വും കടന്നു

September 22, 2020
Google News 1 minute Read
india covid death crossed 88000

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗബാധിതർ 55,62,664 ആയി.

24 മണിക്കൂറിനിടെ 75,083 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,053 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. 9,75,861 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 44,97,868 ആയി. മരണസംഖ്യ 88,935 ആയി.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,469 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 9,33,185 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 6,53,25,779 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു.

Story Highlights india covid death crossed 88000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here