പ്രതിസന്ധിയിലായി അഗതി മന്ദിരങ്ങളും യാചക പുനരധിവാസ കേന്ദ്രങ്ങളും; ഭക്ഷണമോ വസ്ത്രങ്ങളോ കിട്ടാനില്ല

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ അഗതി മന്ദിരങ്ങളും യാചക പുനരധിവാസ കേന്ദ്രങ്ങളും. പലയിടങ്ങളിലും അഗതികള്‍ക്കാവശ്യമായ ഭക്ഷണമോ വസ്ത്രങ്ങളോ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇത്തരം സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനായി രൂപീകരിച്ച ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ 2019 ന് ശേഷം അംഗങ്ങളെ തെരഞ്ഞെടുത്തിട്ടില്ല.
ശരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍, അനാഥരായ കുട്ടികള്‍, പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍, യാചകര്‍, വയോജനങ്ങള്‍ തുടങ്ങിയവരാണ് സംസ്ഥാനത്തെ വിവിധ അഗതി മന്ദിരങ്ങളില്‍ ഉള്ളത്. 2019 ഓഗസ്റ്റ് വരെയുള്ള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്ക് പ്രകാരം 2100 സ്ഥാപനങ്ങളിലായി ഒരുലക്ഷത്തോളം ആളുകള്‍ സംസ്ഥാനത്തുണ്ട്. ഇതില്‍ 599 വൃദ്ധമന്ദിരങ്ങളും 17 യാചക പുനരധിവാസ കേന്ദ്രങ്ങളുമാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധി നേരിടുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് റേഷന്‍ പെര്‍മിറ്റുള്ള കേന്ദ്രങ്ങളില്‍ ആളുകള്‍ക്ക് ആനുപാതികമായി 15 കിലോ അരി നല്‍കിയിരുന്നു. പെര്‍മിറ്റ് ഇത്താത്ത സ്ഥലത്ത് അഞ്ച് കിലോ വീതവും നല്‍കി. അത് ഏപ്രില്‍ ആയപ്പോഴേയ്ക്ക് നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന നിലയില്‍ ആയി. എന്നാല്‍ ഇപ്പോള്‍ ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഇല്ല.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ പല അഗതി മന്ദിരങ്ങളിലും സന്ദര്‍ശകര്‍ എത്താതായി. ഇതോടെ ഇവിടെ താമസിക്കുന്ന അന്തേവാസികള്‍ക്ക് ലഭിച്ചിരുന്ന മരുന്നുകളോ വസ്ത്രങ്ങളോ കിട്ടാതെയായി. ഇതിന് പുറമേ പല അഗതി മന്ദിരങ്ങളിലും ജോലി ചെയ്യുന്ന നഴ്‌സുമാരും മറ്റ് ജോലിക്കാര്‍ക്കും വേതനവും മുടങ്ങി കിടക്കുകയാണ്.
Story Highlights – old age homes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here