Advertisement

കുറഞ്ഞ ചെലവില്‍ വെന്റിലേറ്റർ സൗകര്യം ഇരട്ടിപ്പിക്കാം; ഐഡിയയുമായി സ്റ്റാർട്ടപ്പ് കൺസോർഷ്യം

September 22, 2020
Google News 2 minutes Read
ventilator solutions

കൊവിഡ് കാലത്ത് ചെലവ് കുറഞ്ഞ വെന്റിലേറ്റർ സൊല്യൂഷനുമായി ‘ഇൻഡ്വെന്റർ’ സ്റ്റാർട്ടപ്പ് കൺസോർഷ്യം. സാങ്കേതിക വിദഗ്ധനും സംരംഭകനും നടനുമായ പ്രകാശ് ബാരെയാണ് ഈ സ്ഥാപനത്തിന്റെ പ്രോജക്ട് ഡയറക്ടർ.

ഇതില്‍ ഒരു വെന്റിലേറ്റർ സൊലൂഷ്യൻ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഗവൺമെന്റ് ആശുപത്രികളിൽ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. ലഭ്യമായ വെന്റിലേറ്ററുകൾ ഉപയോഗിച്ച് കൂടുതൽ പേർക്ക് ചികിത്സാ സൗകര്യം നൽകാമെന്നാണ് ‘ഐ സേവ്’ എന്ന് പേരുള്ള വെന്‍റിലേറ്റര്‍ സൊല്യൂഷന്‍റെ ഗുണം. വൈകാതെ ഇവ ഇന്ത്യയിലും ലഭ്യമാകും.

ഐ സേവ് സംവിധാനവുമായി വെന്റിലേറ്റർ ബന്ധിപ്പിച്ചാൽ ഒന്നിന് പകരം രണ്ട് പേർക്ക് ഉപയോഗിക്കാമെന്നും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മെഡിക്കൽ ബോർഡുകളുമായി ആശയവിനിമയം നടത്തുമെന്നും പ്രകാശ് ബാരെ പറയുന്നു.

പ്രകാശ് ബാരെ നേതൃത്വം നൽകുന്ന സ്മാർട് സിറ്റിയിലെ സിനർജിയ മീഡിയ ലാബ്‌സ്, ചെന്നൈ ആസ്ഥാനമായ അയോണിക് 3ഡിപി, സിംഗപ്പൂരിൽ നിന്നുള്ള അരുവൈ എന്നിവയാണ് കൺസോർഷ്യത്തിൽ അംഗങ്ങളായ സ്ഥാപനങ്ങൾ. ഡോ.പ്രഹ്ലാദ് വടക്കേപ്പാട്ട്, സിൽജി ഏബ്രഹാം, രാമമൂർത്തി പച്ചയ്യപ്പൻ എന്നിവരും കൺസോർഷ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നു. യുഎസിലെ മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) പ്രോജക്ട് പ്രാണ ഫൗണ്ടേഷന്റെ സാങ്കേതിക വിദ്യയും ഇതിന് പിന്നിലുണ്ട്.

മൂന്ന് കമ്പനികളും ചേർന്ന് നിർമിച്ച വെന്റിലേറ്ററിന്റെ മാതൃക പുറത്തിറക്കിയിട്ടുണ്ട്. രോഗിക്ക് അടിയന്തര സാഹചര്യത്തിൽ ശ്വാസം കൊടുക്കാനുള്ള ഇൻഡ്വെന്റർ 100, ഇൻഡ്വെന്റ 200 എന്നീ രണ്ട് ചെലവ് കുറഞ്ഞ ശ്വസന സഹായികളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ രണ്ട് ഉപകരണങ്ങളും ഒരു രോഗിക്ക് മാത്രം ഉപയോഗിക്കാനുള്ള വിധമായിരുന്നു. എന്നാൽ ഐ സേവ് ഉപയോഗിച്ച് ഇത് രണ്ട് രോഗികൾക്ക് ഉപയോഗിക്കാം.

Story Highlights prakash bare, ventilator, start up consortium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here